ശബരിമല ദര്‍ശനത്തിനായി 45 അംഗവനിതാ സംഘം കേരളത്തിലേക്ക്; അയ്യപ്പഭക്തരായിട്ടാണ് തങ്ങള്‍ സന്നിധാനത്തേക്ക് പോകുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍; ഭീഷണിയുമായി സംഘപരിവാര്‍ സംഘടനകളും

ചെന്നൈ: ശബരിമല ദര്‍ശനത്തിനായി മനിതി സംഘടനയുടെ നേതൃത്വത്തിലുള്ള വനിതാ സംഘം യാത്ര തിരിച്ചു.

കേരള പൊലീസിന്റെ സുരക്ഷയില്‍ സ്വകാര്യ വാനിലാണ് യാത്ര. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.

ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നുമുള്ള സംഘമാണ് കോട്ടയത്തേക്ക് യാത്ര തിരിച്ചത്. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിരുന്നു. മൊത്തം 45 പേരാണ് സംഘടനയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ എത്തുക. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘവും ബസില്‍ കോട്ടയത്തെത്തും.

ആക്ടിവിസ്റ്റുകളായിട്ടല്ല, അയപ്പഭക്തരായിട്ടാണ് തങ്ങള്‍ സന്നിധാനത്തേക്ക് പോകുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം, മനിതി സംഘടനയ്‌ക്കെതിരെ ഭീഷണിയുമായി സംഘപരിവാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തു വന്നാലും സംഘത്തെ മലകയറാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യ വേദി നേതാക്കള്‍ പറഞ്ഞു. സംഘത്തെ തടയുമെന്നും ആരും മല കയറില്ലെന്നും ശശികല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News