കേരള ലോട്ടറിയുടെ ജിഎസ്തി നിരക്ക് കൂട്ടാനുള്ള നീക്കം ലോട്ടറി മാഫിയകളെ സഹായിക്കാന്‍: തോമസ് ഐസക്

കേരള ലോട്ടറിയുടെ ജി എസ് ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 28 ശതമാനം ആക്കുന്നതിൽ അടുത്ത ജി എസ് ടി കൗൺസിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെറ്റ്ലി.

ജിഎസ്ടി കൂടാനുള്ള നീക്കം ലോട്ടറി മാഫിയകളെ സഹായിക്കാൻ ആണെന്നും മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് നീക്കത്തെ ചെറുത്ത് തോൽപ്പിക്കും എന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

അതേസമയം പ്രളയക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിനെ സഹായിക്കാൻ പ്രത്യേക സെസ് ഏർപ്പെടുത്താൻ ജി എസ് ടി കൗൺസിലിൽ തത്വത്തിൽ തീരുമാനമായി.

കേരളത്തിലെ ലോട്ടറി സംവിധാനത്തിന് തുരങ്കം വയ്ക്കുന്ന നിർദേശമാണ് കേന്ദ്ര സർക്കാർ ജി എസ് ടി കൗൺസിലിൽ മുന്നോട്ട് വച്ചത്.

കേരള ലോട്ടറിയുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 28 ശതമാനം ആക്കാൻ ലഖുലേഖ നൽകിയായാണ് കേന്ദ്രം പരിശ്രമിച്ചത്.

എന്നാൽ നീക്കത്തെ ധന മന്ത്രി തോമസ് ഐസക് എതിർത്തു. പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാരിന് നീക്കത്തിൽ നിന്ന് പിൻമാറേണ്ടി വന്നു.

അതേസമയം അടുത്ത ജി എസ് ടി കൌൺസിൽ യോഗത്തിൽ നിരക്ക് വർധിപ്പിക്കും എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അരുൺ ജയ്റ്റലി ആവർത്തിച്ചു. ലോട്ടറി മാഫിയയെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പങ്കാളിയാകുകയാണെനായിരുന്നു അരുൺ ജൈറ്റ്ലേയ്ക്കുള്ള ധനമന്ത്രി തോമസ് ഐസകിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News