അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്: ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ഏ‍ഴു ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഏഴു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

മിഷേലിന്റെ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. അതേസമയം 15 മിനിറ്റ് കോടതിയുക്കുള്ളിലെ റൂമില്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിഷേലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ക്രിസ്റ്റ്യന്‍ മിഷേലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കോടതി ചോദ്യം ചെയ്യലിന് അനുവാദം നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി മുറിക്കുള്ളില്‍ 15 മിനിറ്റ് ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

15 ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ക്രിസ്റ്റിയന്‍ മിഷേല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയ കോടതി മിഷേലിനെ ഏഴു ദിവസത്തേക്ക് കൂടുതല്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

സിബിഐയുടെ പക്കലില്ലാത്ത കൂടുതല്‍ സാക്ഷി മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈയില്ലുണ്ടെന്നും പണമിടപാട് സംബന്ധിച്ചുള്ള സിബിഐ കണ്ടെത്തലും എന്‍ഫോഴ്‌സ്‌മെന്റ കണ്ടെത്തലും തമ്മില്‍ പൊരുത്ത കേടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിബിഐ കോടതിയില്‍ വാദിച്ചു.

അതേസമയം തിഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്നാശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ മിഷേല്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തിരഞ്ഞുകൊണ്ടിരുന്ന മൂന്നുപേരില്‍ ഒരാളാണ് മിഷേല്‍.

ഗുയിഡോ ഹഷ്‌കെ, കാര്‍ലോ ഗറോസ എന്നിവരാണ് മറ്റുള്ളവര്‍ 2016 ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത്. ഡിസംബര്‍ ആദ്യവാരമായിരുന്നു അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടുറപ്പിക്കാന്‍ വിവിധ വ്യക്തികള്‍ക്ക് കൈക്കൂലി കേസില്‍ പ്രതിയായ മിഷേലിനെ ദുബായില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News