വിദ്യാര്‍ത്ഥി ഗവേഷണ വികസനത്തിലൂന്നി എംജി സര്‍വകലാശാലയുടെ ബജറ്റ്

വിദ്യാര്‍ത്ഥി ഗവേഷണ വികസനത്തിലൂന്നി എംജി സര്‍വകലാശാലയുടെ ബജറ്റ്. രാജ്യാന്തര അക്കാദമി കാര്‍ണിവല്‍ സംഘടിപ്പിക്കും. കോട്ടയത്തും തൊടുപുഴയിലും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരവും ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സാബുതോമസിന്റെ അധ്യക്ഷതയില്‍ കൂടിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സാമ്പത്തികകാര്യ സമിതി കണ്‍വീനര്‍ കെ ജയചന്ദ്രനാണ് 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.

719.72 കോടി രൂപ ചെലവും 657.38 കോടി രൂപ വരവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സംസ്ഥാനത്ത് ആദ്യമായി ഒരു സര്‍വകലാശാല രാജ്യാന്തര അക്കാദമി കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

കാലതാമസം ഒഴിവാക്കുന്നതിന് ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയം ഓണ്‍ലൈന്‍ ആക്കും. ഗവേഷണ ഫെല്ലോഷിപ്പിന് ആയി മൂന്നു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനപ്പെടും വിധം താല്‍കാലിക അധ്യാപക നിയമനത്തിന് പ്രോഗ്രാം നടപ്പിലാക്കും.

ജീവനക്കാര്‍ക്ക് ഭരണ നിയമങ്ങളില്‍ പരിശീലനം നല്‍കുന്നതിന് പരിശീലന കേന്ദ്രം സ്ഥാപിക്കാന്‍ ബജറ്റില്‍ തുക മാറ്റി വച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും പരാതി പരിഹാര സെല്‍ പോര്‍ട്ടലും ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിന് സര്‍വകലാശാല ക്യാംപസിലും തൊടുപുഴ മുട്ടം ക്യാമ്പസിനും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളും തുടങ്ങും.

സര്‍വ്വകലാശാല ക്യാമ്പസിലെ മാലിന്യമുക്തമാക്കുന്നതിനോടൊപ്പം പ്രളയ ബാധിത മേഖലകളിലെ കുടിവെള്ള മലിനീകരണ പ്രശ്‌നം പരിഹരിക്കാനുള്ള സംരംഭങ്ങളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News