വനിതാ മതിലിനെ പിന്‍തുണച്ച് പാലാ നഗരസഭാ കൗണ്‍സില്‍ യോഗം

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിലെ വനിതാമതിലിനെ പിന്തുണച്ച് പാലാ നഗരസഭാ കൗൺസിൽ യോഗം.

കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിലിലാണ് തീരുമാനം. ഭരണ – പ്രതിപക്ഷ അംഗങ്ങളുടെ ചർച്ചകൾക്ക് ശേഷമാണ് വനിതാ മതിലിനെ പിന്തുണക്കാൻ കൗൺസിൽ തീരുമാനിച്ചത്.

കേരള കോൺഗ്രസ് എമ്മിന്റെ വനിതാ പ്രതിനിധിയായ ബിജി ജോജോ കുടക്കച്ചിറയാണ് നഗരസഭാ അധ്യക്ഷ. വനിതാമതിലിൽ ആർക്കുവേണമെങ്കിലും പങ്കെടുക്കാമെന്നും അവർ വ്യക്തമാക്കി.

അതേസമയം, രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വർഗീയ മതിൽ എന്ന് വിളിച്ച് ആക്ഷേപിച്ച മുന്നേറ്റത്തെയാണ് കേരള കോൺഗ്രസ് എം പിന്തുണക്കുന്നത്. കേരളാ കോൺഗ്രസ് എം ഭരണ സമിതിയുടെ നിലപാടിൽ യുഡിഎഫിനുള്ളിൽ അതൃപ്തിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here