ശബരിമലയിലേക്ക് പുറപ്പെട്ട വനിതാ സംഘം കമ്പത്ത് എത്തി

സുപ്രീം കോതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് പുറപ്പെട്ട വനിതകളുടെ സംഘം കമ്പത്ത് എത്തി.

രണ്ട് വാഹനങ്ങളിലായി എത്തിയ സംഘങ്ങളില്‍ പതിനൊന്ന് പേരുണ്ടെന്നാണ് സൂചന. മനിതി അംഗങ്ങളാണ് ശബരിമലയിലെത്തുന്നത്.

കുമളി കമ്പം മേട് വ‍ഴി യുവതികള്‍ കേരളത്തിലെത്തുമെന്നാണ് സൂചന കുമളി ചെക്പോസ്റ്റിന് സമീപം യുവതികളെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുന്നുണ്ട്.

ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നുമുള്ള സംഘമാണ് കോട്ടയത്തേക്ക് യാത്ര തിരിച്ചത്. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്.

ആകെ 45 പേരാണ് മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല മലചവിട്ടാന്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here