അട്ടപ്പാടി ശിശുമരണം: അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്; ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവശ്യപ്പെട്ടു

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.

ഗൈനക്കോളജി ഡോക്ടർമാർ കൂട്ട അവധിയിൽ പ്രവേശിച്ചെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താനും കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.

മാതൃമരണനിരക്കും ശിശുമരണനിരക്കും കുറയ്ക്കാനായി തീവ്രശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്.

അടുത്ത നാളുകളിൽ ഉണ്ടായ ശിശുമരണം സംബന്ധിച്ച് യൂണിസെഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനം നടത്തും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here