പതിവ് തെറ്റിച്ചില്ല കൊച്ചിക്കാര്‍ക്ക് സമ്മാന പൊതികളുമായി സാന്താക്ലോസ് ഇത്തവണയുമെത്തി

മുൻവർഷങ്ങളിലെ പതിവുതെറ്റിക്കാതെ കൊച്ചിയിൽ ഇത്തവണയും സാന്താക്ലോസ് എത്തി. സമ്മാനപ്പൊതികളുമായി കൊച്ചിയിലെ തെരുവുകളിൽ പിതാവിന്‍റെ പാത പിന്തുടർന്ന് മകൻ ജോയൽ സേവ്യറും ജോസഫ് കിരണുമാണ് സാന്താക്ലോസിൻ്റെ വേഷത്തിലെത്തിയത്. ക്രിസ്തുമസ് നവവത്സര ദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് അറബിക്കടലിൻ്റെ റാണി.

ക്രിസ്തുമസിന് സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ പ്രതീക്ഷിക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ കൊച്ചിയിൽ എല്ലാവർഷവും മുടങ്ങാതെ സാന്താക്ലോസ് എത്താറുണ്ട്.

സൈക്കിൾ വണ്ടിയിൽ സമ്മാനപ്പൊതികളുമായി കൊച്ചിയിലെ വീഥികളിലൂടെ പോകുന്ന സാന്താക്ലോസ് ഇത്തവണയും മുടങ്ങാതെ എത്തി.

മുൻവർഷങ്ങളിൽ പിതാവ് ചെയ്തുവന്നിരുന്ന വേഷം മകൻ ഏറ്റെടുത്തു. രാത്രിയിലും ക്രിസ്മസിനായി ഒരുങ്ങുകയാണ് കൊച്ചി.

കൊച്ചിൻ കാർണിവലിൽ ആരംഭിക്കുന്നു അറബിക്കടലിൻ്റെ റാണിയുടെ ഒരുക്കം. ഇതിൻറെ ആദ്യപടിയെന്നോണം വെളി മൈതാനം മുതൽ കമലക്കടവ് വരെയുള്ള വഴിത്താരയിൽ ആയിരം നക്ഷത്ര വിളക്കുകൾ തെളിഞ്ഞു.

സംഗീത വിരുന്ന് ഒരുക്കി കൊച്ചിൻ കാർണിവൽ ആഘോഷത്തിന് മാറ്റുകൂട്ടി. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി പ്രധാന ആകർഷണമായ മഴമരം ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണ പൂക്കും.

വർണ്ണാഭമായ മഴമരം കാണാൻ മാത്രം നിരവധിപേരാണ് കൊച്ചിയിലെത്തുന്നത്. ആയിരക്കണക്കിന് ബൾബുകൾ കൊണ്ട് അലങ്കരിച്ച മഴമരം ഇരുപത്തിനാലാം തീയതി സ്വിച്ച് ഓൺ ചെയ്യും. ക്രിസ്മസിന് മുന്നൊരുക്കങ്ങളുടെ തിരക്കിലാണ് കൊച്ചിയിലെ തെരുവുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News