മനിതി അംഗങ്ങള്‍ ശബരിമലയിലേക്ക്; വഴികളില്‍ സംഘടിച്ച് ബിജെപി പ്രവര്‍ത്തകര്‍

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘടനയിലെ അംഗങ്ങള്‍ പൊലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു.

യുവതികള്‍ കേരളത്തിലെത്തുന്നു എന്നറിഞ്ഞതോടെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളുമായി സംഘടിച്ചിരുന്നു.

സംഘടിതരായെത്തിയ സംഘം പാറക്കടവില്‍ യുവതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞിരുന്നെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്യുകയായിരുന്നു.

കമ്പം മേട് വഴിയാണ് വനിതകളുടെ സംഘം കേരളത്തിലേക്ക് എത്തിയത്. സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ സന്നിധാനത്തും പ്രവര്‍ത്തകര്‍ സംഘടിക്കുന്നുണ്ട്

ശബരിമല സ്ത്രീപ്രവേശന വിധി വന്നതിന് പിന്നാലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രങ്ങള്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel