ജടായു എര്‍ത്ത് സെന്‍ററിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് ജടായു കാര്‍ണിവല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജഡായുവിന്റെ കഥ പറഞ്ഞ് മുഖ്യമന്ത്രി ഒരുമാസം നീണ്ടുനിൽക്കുന്ന ജടായു കാർണിവൽ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിനു തന്നെ ജഡായു ടൂറിസം മുതൽകൂട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജടായു എർത്ത്സ് സെന്റർ ഏർപ്പെടുത്തിയ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ചടയമംഗലത്ത് എത്തിയത്.

ഹെലിപ്പാഡിൽ നിന്ന് കേബിൾ കാറിൽ ജടായു പാറയുടെ മുകളിലേക്ക് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന കാർണിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ജഡായുപാറയുടെ ഐതീഹ്യം തന്റെ സ്വതസിദ്ധ ശൈലിയിൽ മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് സദസ്സ് കൗതുകത്തോടെ കാതോർത്തു.

അടുത്ത മാസം 22 വരെയാണ് കാർണിവൽ.എല്ലാദിവസവും വൈകിട്ട് 5 മുതൽ രാത്രി 9 വരെ പ്രത്യേക പരിപാടികളുണ്ടാകും.

സിനിമാതാരങ്ങളും മറ്റ് പ്രമുഖരും കാർണിവല്ലിൽ അതിഥികളായി എത്തും. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമായ ജടായു എർത്ത്സ് സെന്ററിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനു വേണ്ടിയാണ് കാർണിവൽ ഒരിക്കിയിരിക്കുന്നതെന്ന് സിഎംഡി രാജീവ് അഞ്ചൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here