മനിതി സംഘം സന്നിധാനത്തേയ്ക്ക്; വ‍ഴി തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ; സന്നിധാനത്തേയ്ക്ക് പോകുമെന്നുറച്ച് മനിതി അംഗങ്ങള്‍

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘടനയിലെ അംഗങ്ങളെ  ബിജെപി-ആര്‍ എസ്എസ്  പ്രവര്‍ത്തകര്‍ തടയുന്നു.

11 പേരടങ്ങുന്ന മനീതി സംഘത്തില്‍ 6 പേര്‍  ഇരുമുടിക്കെട്ട് നിറച്ചാണ് എത്തിയത്. സംഘത്തെ ബിജെപി-ആര്‍ എസ്എസ് സംഘം തടഞ്ഞു വെച്ചിരിക്കുകയാണ്.  എന്നാല്‍ തിരികെ പോകില്ലെന്ന് മനിതി സംഘാംഗങ്ങള്‍ വ്യക്തമാക്കി.

വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളുമായി സംഘടിച്ചെത്തി പ്രതിഷേധിക്കുകയാണ്.  സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.

പ്രതിഷേധം കാര്യമാക്കുന്നില്ലെന്നും അയ്യപ്പ ദര്‍ശനത്തിന് ശേഷം മാത്രമേ മടങ്ങി പോകു എന്ന് യുവതികള്‍ വ്യക്തമാക്കി. പൊലീസ് സുരക്ഷയിലാണ് മനിതി സംഘമെത്തിയത്.

നേരത്തെ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് മനിതി സംഘംസന്നിധാനത്തേക്ക്  യാത്ര തുടരുന്നത്.

നേരത്തെ സംഘടിതരായെത്തിയ സംഘം പാറക്കടവില്‍ യുവതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞിരുന്നെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്യുകയായിരുന്നു.

കമ്പം മേട് വഴിയാണ് വനിതകളുടെ സംഘം കേരളത്തിലേക്ക് എത്തിയത്. സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ സന്നിധാനത്തും പ്രവര്‍ത്തകര്‍ സംഘടിക്കുന്നുണ്ട്

ശബരിമല സ്ത്രീപ്രവേശന വിധി വന്നതിന് പിന്നാലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രങ്ങള്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News