തുടക്കം പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തിലെ പ്രതിഷേധത്തില്‍ നിന്നും; അംഗങ്ങളായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍; ഇതാണ് മനിതി സംഘടന

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയതോടെയാണ് മനിതി സംഘടന ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അംഗങ്ങളുണ്ട്.

ഇതില്‍ 11 അംഗ ‘മനിതി’ സംഘമാണ് ഇപ്പോള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ 6 പേരാണ് പതിനെട്ടാന്‍പടികയറുന്നത്. മറ്റുള്ളവര്‍ സഹായത്തിനായി എത്തിയതാണെന്നും എന്നാല്‍ അവരും വിശ്വാസികളാണെന്നും നേരത്തെ മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയതോടെയാണ് മനിതി സംഘടന ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ
പെരുമ്പാവൂരിൽ ക്രൂരമായി ബലാത്സംഗത്തിനിരയായ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മനിതി എന്ന സംഘടന രൂപീകരിക്കപ്പെടുന്നത്.

ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചില്‍ ഒത്തു കൂടിയ സ്ത്രീകള്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ പിന്നീട് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ തൂരുമാനിക്കുകയായിരുന്നു.

ആ കൂട്ടായ്മ പിന്നീട് മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറി. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News