ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്നുറച്ച് മനിതിസംഘം; പൊലീസുമായുള്ള ചര്‍ച്ച തുടരുന്നു

ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കി മനിതി സംഘടന. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ല. ദര്‍ശനം നടത്തിയേ തിരിച്ചു പോകൂ.

മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ഉടന്‍ എത്തുമെന്നും സംഘടനാംഗം വ്യക്തമാക്കിയിട്ടുണ്ട്.
സംഘത്തിന്‍റെ നേതാവ് സെല്‍വി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.

പമ്പ സി ഐ മനിതി നേതാവ് ശെല്‍വിയുമായി ചര്‍ച്ച നടത്തുകയാണ്. പ്രതിഷേധക്കാര്‍ക്ക് പിന്നാലെ സംഘാംഗങ്ങളും റോഡില്‍ കുത്തിയിരിക്കുകയാണ്. എത്ര പ്രതിഷേധമുണ്ടായാലും പിന്മാറില്ലെന്നുറച്ചാണ് മനിതി സംഘം എത്തിയതെന്ന് സംഘാംഗങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

തിരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here