മനിതി നേതാവും പൊലീസുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി; നിലപാടില്‍ ഉറച്ച് മനിതി; വിവരങ്ങള്‍ ഇങ്ങനെ

പൊലീസുമായി മനിതി സംഘടനാ നേതാവ് നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. തങ്ങള്‍ നിലപാടില്‍ ഉറച്ചു തന്നെയാണെന്നും സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ ശബരിമലയിലേക്ക് എത്തുകയാണെന്നും ആ അവസരത്തില്‍ പിന്മാറില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം സെല്‍വി വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അത് ഉറപ്പാക്കേണ്ടത് പൊലീസിന്‍റെ കടമയാണെന്നും പൊലീസ് സെല്‍സിയോട് വ്യക്തമാക്കിയെങ്കിലും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സെല്‍വിയും മനിതി സംഘടനയും.

മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ഉടന്‍ എത്തുമെന്നും സംഘടനാംഗം വ്യക്തമാക്കിയിട്ടുണ്ട്. മടക്കം ദര്‍ശനത്തിന് ശേഷം മാത്രമായിരിക്കും.

പമ്പ സി ഐയാണ് മനിതി നേതാവ് ശെല്‍വിയുമായി ചര്‍ച്ച നടത്തിയത്. മല കയറാന്‍ സാധിക്കാതെ വന്നതോടെപ്രതിഷേധക്കാര്‍ക്ക് പിന്നാലെ സംഘാംഗങ്ങളും റോഡില്‍ കുത്തിയിരിക്കുകയാണ്.

എത്ര പ്രതിഷേധമുണ്ടായാലും പിന്മാറില്ലെന്നുറച്ചാണ് മനിതി സംഘം എത്തിയതെന്ന് സംഘാംഗങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News