“ഭക്തരാണ്, ആക്ടിവിസ്റ്റുകളല്ല”; മല കയറാതെ തിരിച്ചു പോകില്ല; നിലപാടിലുറച്ച് മനിതി സംഘം

ശബരിമല: അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലുറച്ച് മനിതി സംഘം. സംഘാംഗങ്ങള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പ്രതിഷേധക്കാര്‍ പമ്പാ ഗണപതിക്ഷേത്രത്തില്‍ നിന്ന് സന്നിധാനത്തേക്കുള്ള രണ്ട് വഴികളും തടസപ്പെടുത്തി നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഘം ഇരുകൂട്ടരുമായും ചര്‍ച്ച നടത്തി.

തങ്ങള്‍ വിശ്വാസികളാണെന്നും ആക്ടിവിസ്റ്റുകളല്ലെന്നും സംഘടനാ നേതാവ് സെല്‍വി മാധ്യമങ്ങളോടു പറഞ്ഞു. കൂടുതല്‍ വനിതകള്‍ തങ്ങളോടൊപ്പമുണ്ട്. അവര്‍ മറ്റൊരു വാഹനത്തില്‍ ഉടനെത്തും. തങ്ങള്‍ക്ക് ഇരുമുടിക്കെട്ട് നിറച്ച് നല്‍കാന്‍ പമ്പ ഗണപതി ക്ഷേത്രത്തിലെ പരികര്‍മികള്‍ തയാറായില്ല. തങ്ങള്‍ സ്വന്തമായിട്ടാണ് കെട്ട് നിറച്ചത്.

നാല്‍പത് പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ അമ്പത് വയസ് കഴിഞ്ഞവരാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധവും വഴിതടയലും മറികടന്നാണ് ആദ്യ സംഘമെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കുമളി ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തി. തമിഴ്‌നാട്-കേരള പൊലീസിന്റെ സഹായത്തോടെയാണ് പ്രതിഷേധിക്കാരെ മറികടന്നത്.

ശനിയാഴ്ച്ച പകല്‍ ചെന്നൈയില്‍ നിന്നും പുറപ്പെട്ട സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു.

തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.

മനിതി അംഗങ്ങള്‍ കുമളി കമ്പംമേട് വഴി എത്തുമെന്ന സൂചനയെ തുടര്‍ന്ന് ഈ പാതയില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ കമ്പംമേട്, കട്ടപ്പന, കുട്ടിക്കാനം, മുണ്ടക്കയം വഴിയാണ് സംഘം നീങ്ങിയത്. പലസംഘങ്ങായി തിരിഞ്ഞായിരുന്നു യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel