മനിതിയുടെ രണ്ടാം സംഘത്തില്‍ മലയാളിക‍ളും; രണ്ടാം സംഘത്തില്‍ പത്തൊന്‍പതുപേര്‍; വിവരങ്ങള്‍ ഇങ്ങനെ

അതിനിടെ മനിതിയുടെ രണ്ടാം സംഘം  ശബരിമലയിലേക്ക് എത്തുമെന്ന് സംഘം വ്യക്തമാക്കി. 19 പേര്‍ അടങ്ങുന്ന രണ്ടാം സംഘം ശബരിമലയിലേക്കുള്ള പാതയിലേക്കാണെന്നാണ് സൂചന.  രണ്ടാം സംഘത്തില്‍ മലയാളിക‍ളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ ആദ്യ സംഘത്തില്‍ 11 പേര്‍ മലകയറാനാ്യി എത്തിയിരുന്നു. ഇതില്‍ 6 പേര്‍ ഇരുമുടിക്കെട്ടുമായാണ് എത്തിയത്.

എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മനിതി സംഘത്തിന് ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്താന്‍ ക‍ഴിഞ്ഞിട്ടില്ല. പൊലീസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും ദര്‍നത്തിനായി പോകുമെന്ന നിലപാടിലുറച്ചാണ് സംഘം.

അതിനിടെ മനിതി സംഘടനയുടെ ശബരിമല സന്ദര്‍ശശനം ഹെെക്കോടതി  നിരീക്ഷണ സമിതി പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പ‍ളളി സുരേന്ദ്രന്‍ വ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷം നിരീക്ഷണ സമിതി എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കടകം പള്ളി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News