സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കലാപകേസിലെ പ്രതിയായ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍; മടങ്ങിപ്പോകില്ലെന്ന് ഉറപ്പിച്ച് മനിതി സംഘം

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് കലാപകേസിലെ പ്രതിയായ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍.

ഇയാളുടെ നേതൃത്വത്തിലുള്ള ബിജെപി-ആര്‍എസ്എസ് സംഘമാണ് മനിതി സംഘത്തെ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ തടഞ്ഞത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

നേരത്തെ, ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ആന്ധ്രാ സ്വദേശിനി മാധവിയേയും കുടുംബത്തേയും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു.

അതേസമയം, മനിതി സംഘടനയുടെ ശബരിമല സന്ദര്‍ശശനം ഹൈക്കോടതി നിരീക്ഷണ സമിതി പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. പരിശോധനയ്ക്ക് ശേഷം നിരീക്ഷണ സമിതി എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

ഇതിനിടെ, മനിതിയുടെ രണ്ടാം സംഘം ശബരിമലയിലേക്ക് എത്തുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 19 പേര്‍ അടങ്ങുന്ന രണ്ടാം സംഘം ശബരിമലയിലേക്കുള്ള പാതയിലേക്കാണെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel