സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നു; പൊലീസിനും യുവതികള്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം #WatchLive

പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു.

പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാത്തവരെയാണ് അറസ്റ്റ് ചെയ്തുനീക്കുന്നത്. ഇതിനിടെ പൊലീസുകാര്‍ക്ക് നേരെയും യുവതികള്‍ക്ക് നേരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു.

അതേസമയം, മനിതി സംഘടന പ്രവര്‍ത്തകര്‍ പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് തിരിച്ചു. 11 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്തേക്ക് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here