പൊലീസിനും യുവതികള്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം; ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി

പത്തനംതിട്ട: സന്നിധാനത്തേക്ക് പോകാന്‍ തയ്യാറെടുത്ത മനിതി സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം.

യുവതികളെ സുരക്ഷിതരായി പമ്പയിലെ ഗാര്‍ഡ്‌റൂമിലേക്ക് മാറ്റി. യുവതികള്‍ക്ക് സുരക്ഷയൊരുക്കിയ പൊലീസിന് നേരെയും സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമണമഴിച്ചുവിട്ടു.

യുവതികളെ തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തതോടെയാണ് പൊലീസിനും യുവതികള്‍ക്കും നേരെ ആക്രമണമുണ്ടായത്.

അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം, പൊലീസിനൊപ്പം ദര്‍ശനത്തിനായി നീങ്ങിയ മനിതി സംഘത്തെ ഒരു സംഘം തടയുകയായിരുന്നു. കാനനപാതയിലൂടെ മുന്നോട്ടുപോയ മനിതി സംഘത്തിന് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഓടിയടുക്കുകയായിരുന്നു.

തുടര്‍ന്ന് സംഘവും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ യുവതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ മനിതി സംഘത്തെ പൊലീസ് പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.

144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. പമ്പ സിഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel