മലകയറാനെത്തിയ വനിതകള്‍ മടങ്ങി; വനിതകള്‍ക്ക് നേരെ സംഘപരിവാറിന്റെ കയ്യേറ്റ ശ്രമം; അമ്മിണിയും മടങ്ങി

ശബരിമല ദര്‍ശനത്തിനെത്തിയ ത‍മി‍ഴ്നാട് വനിതകളുടെ സംഘം മടങ്ങിപ്പോവാന്‍ തയ്യാറെടുക്കുന്നു. ഇന്നലെ അര്‍ദ്ധ രാത്രിയോട് കൂടിയാണ് പതിനെന്ന് പേരടങ്ങുന്ന വനിതകള്‍ ശബരിമല കയറാന്‍ എത്തിയത്.

ഇന്ന് രാവിലെ സന്നിധാനത്തേക്ക് പുറപ്പെട്ട സംഘത്തിന് വ‍ഴിമധ്യേ സംഘപരിവാര്‍ സംഘങ്ങളുടെ ഭാഗത്തുനിന്നും കയ്യേറ്റ ശ്രമം ഉള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട സംഘത്തെ തിരിച്ചിറക്കുകയായിരുന്നു.

ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടിയാണ് പതിനൊന്ന് പേരടങ്ങുന്ന മനിതി സംഘം കുമളി കമ്പം മേട് വ‍ഴി ശബരിമല കയറുന്നതിനായി കേരളത്തിലെത്തിയത്.

ഇന്നലെ രാത്രിയും വ‍ഴിമധ്യേ സംഘപരിവാര്‍ ഇവരെ തടഞ്ഞിരുന്നുവെങ്കിലും പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. ഇന്ന് രാവിലെയും വനിതകള്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ സന്നിധാനത്തേക്ക് പോവാന്‍ പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കുകയായിരുന്നു.

എന്നാല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട സംഘത്തിന് നേരെ ഭക്തരെന്ന വ്യാജേന സംഘടിച്ചെത്തിയ സംഘപരിവാര്‍ സംഘങ്ങള്‍ സ്ത്രീകളെ ശാരീരികമായി അക്രമിക്കാന്‍ ഉള്‍പ്പെടെ തുനിഞ്ഞതോടെ പെലീസ് ഇവരെ സുരക്ഷിതമായി പൊലീസിന്‍റെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് മടങ്ങിപോവാന്‍ തയ്യാറാണെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സ്ത്രീകളെ പൊലീസ് സുരക്ഷിതമായി തിരിച്ചയക്കുകയായിരുന്നു.

ഇതിനിടെ സ്ത്രീകള്‍ എത്തുന്നതറിഞ്ഞ് സന്നിധാനത്ത് പ്രതിഷേധിച്ച സംഘങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി നിരോധാജ്ഞ ലംഘിക്കരുതെന്ന പൊലീസിന്‍റെ തുടര്‍ച്ചയായുള്ള നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അധിക സേനയുടെ ആവശ്യമില്ലെന്നും സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ജയദേവ്.

അതേസമയം, വയനാട്ടില്‍ നിന്നെത്തിയ അമ്മിണിയും സന്നിധാനത്തെ പ്രശ്നങ്ങള് മനസിലാക്കി മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News