ഇതാണ് ബിജെപിയുടെ അയ്യപ്പഭക്തി; ഭക്തരെ വഴിയില്‍ തടഞ്ഞ് ‘മാല കാണിക്കെടാ’ എന്നാക്രോശിച്ച് അസഭ്യവര്‍ഷം; തടയാനെത്തിയ പൊലീസിന് നേരെ കൊലവിളിയും

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം.

ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ‘മാല കാണിക്കെടാ’ എന്നാക്രോശിച്ച് അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്.

ബിജെപിയുടെ ഭീഷണിയില്‍ ഭയന്ന അയ്യപ്പഭക്തര്‍ മാല പുറത്തെടുത്ത് കാണിക്കുകയും തങ്ങള്‍ അയ്യപ്പ ഭക്തരാണെന്ന് പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

മനിതി സംഘത്തെ തടയാന്‍ വേണ്ടി സംഘടിച്ചെത്തിയ ബിജെപി-ആര്‍എസ്എസ് ക്രിമിനലുകളാണ് അയ്യപ്പഭക്തരോട് ഇത്തരത്തില്‍ അതിക്രമം കാട്ടിയത്.

പിന്നാലെ വന്ന പൊലീസ് സംഘത്തെയും ഇവര്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. വണ്ടി നിര്‍ത്തടാ. ഒരു വണ്ടിയും പോവൂല. ഒരു ഡ്യൂട്ടിയുമില്ല പോയിക്കോ’ എന്നാണ് ഇവര്‍ പൊലീസിന് നേരെ ആക്രോശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here