മദ്യപിച്ചെന്ന് സംശയം; 21 സ്ത്രീകള്‍ അറസ്റ്റില്‍

സൂറത്ത്: മദ്യപിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 21 സ്ത്രീകളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് പിപ്‌ലോഡ് മേഖലയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഹോട്ടലില്‍ നിന്ന്‌ല ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ രക്ത പരിശോധനക്ക് വിധേയരാക്കി. കോടതിയില്‍ ഹാജരാക്കിയ വനിതകളെ ജാമ്യത്തില്‍ വിട്ടു.

നേരത്തെ ആറ് യുവതികളെയും എട്ട് പുരുഷന്‍മാരെയും മദ്യം ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. മദ്യം നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും ഉപയോഗിക്കുന്നതും ഗുജറാത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here