സംഘപരിവാര്‍ അക്രമം അ‍ഴിച്ചുവിട്ടപ്പോ‍ഴും സന്നിധാനം ശാന്തം; സന്നിധാനത്ത് ഇന്ന് അനുഭവപ്പെട്ടത് എല്ലാ ദിവസത്തേക്കാളും വലിയ തിരക്ക്

പമ്പയിൽ സംഘപരിവാർ സംഘടനകൾ അക്രമം അഴിച്ച് വിട്ടപ്പോഴു സന്നിധാനം ശാന്തമായിരുന്നു. എല്ലാ ദിവസത്തേക്കാളും വലിയ തിരക്കാണ് സന്നിധാനത്ത് ഇന്ന് അനുഭവപ്പെട്ടത്.

അതേ സമയം സന്നിധാനത്ത് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പ്രത്യേക സുരക്ഷയുടെ ആവശ്യമില്ലെന്നും സ്പെഷ്യൽ ഓഫീസർ എസ്. പി. ജി ജയദേവ് പറഞ്ഞു.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചത് കാരണം അയ്യപ്പഭക്തർക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്.

എന്നാൽ ഭക്തരരെല്ലാം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് ശബരി സന്നിധിയിലെത്തി സുഖദർശനം നടത്തി മടങ്ങി. യുവതികൾ സന്നിധാനത്തേക്ക് മല കയറിയാൽ നടപ്പന്തലിൽ അടക്കം വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് തന്നെയായിരുന്നു പൊലീസിന്റെ നിഗമനം.

അക്കാരണത്താൽ വലിയൽ സുരക്ഷയാണ് സാന്നിധാനത്ത് പൊലീസ് ഒരുക്കിയത്. എന്നാൽ നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സ്പെഷ്യൽ ഓഫീസർ ജി ജയദേവ് പറഞ്ഞു.അധികസേന ആവശ്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമെന്നും അദ്ദേഹം പറഞ്ഞു.

പുലർച്ചെ പ്രതിഷേധം ആരംഭിച്ച് അവസാനിക്കുന്ന സമയം മാത്രം അറുപതിനായിരത്തിൽ അധികം ഭക്തരാണ് ദർശനത്തിനായി എത്തിയത്.

മണ്ഡലകാല ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവുംവും തിരക്ക് അനുഭവപ്പെട്ട ദിവസങ്ങളിൽ ഒന്നു കൂടി ആയിരുന്നു ഇന്ന്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here