ഹനുമാന്‍ ദളിതനുമല്ല മുസ്ലീമുമല്ല, അദ്ദേഹം മുന്‍ കായിക താരം; പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

ലഖ്‌നൗ: ഹനുമാന്റെ ജാതിയും മതത്തെയും കുറിച്ച് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയം ആണിത്. ഇപ്പോള്‍ പുതിയ ഒരു വാദവുമായി എത്തിയിരിക്കുകയാണ് മറ്റൊരാള്‍.

ഹനുമാന്‍ മുന്‍ കായിക താരമായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും യൂപി കായിക മന്ത്രിയും ആയ ചേതന്‍ ചൗഹാന്‍ പറയുന്നത്.

ഇന്ത്യയിലെ കായിക താരങ്ങള്‍ എല്ലാം ആരാധിക്കുന്ന ഒരാള്‍ ആണ് ഹനുമാന്‍ എന്നും ശത്രുക്കളുമായി മല്ലയുദ്ധം നടത്തിയിരുന്ന കായിക താരമാണ് അദ്ദേഹമെന്നും ചേതന്‍ പറയുന്നു.

ഇവര്‍ ആരും ഹനുമാന്റെ ജാതിയോ മതമോ നോക്കിയല്ല ആരാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ മാല്‍പുര മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹനുമാന്‍ ദളിതനാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

അദ്ദേഹം ഹിന്ദുവല്ല മുസ്ലീം ആണെന്നാണ് ബിജെപി നേതാവ് ബുക്കാല്‍ നവാബ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News