ശൈഖ് സായിദ് ഇയര്‍ ദര്‍ശന എക്‌സലന്‍സി അവാര്‍ഡ് ഇ ടി പ്രകാശിന്

ദുബായ്: ഈ വര്‍ഷത്തെ ശൈഖ് സായിദ് ഇയര്‍ ദര്‍ശന എക്‌സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്ക് നല്‍കുന്നതാണ് ശൈഖ് സായിദ് ഈയര്‍ ദര്‍ശന എക്‌സലന്‍സി അവാര്‍ഡുകള്‍.

മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മാതൃഭൂമി ഷാര്‍ജ ലേഖകന്‍ ഇ.ടി.പ്രകാശ് അര്‍ഹനായി.

20 വര്‍ഷമായി യു.എ.ഇ.യിലുള്ള ഇ.ടി.പ്രകാശ് നിരവധി ഫീച്ചറുകളും ശ്രദ്ധേയമായ വാര്‍ത്തകളും തയ്യാറാക്കിയിട്ടുണ്ട്.

യു.എ.ഇ.യിലെത്തുന്ന കേരളത്തിലെ പ്രശസ്ത വ്യക്തികളെ അഭിമുഖം നടത്തി ‘അതിഥി’ എന്ന പ്രത്യേക പംക്തിയുമെഴുതുന്നു. കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News