ഗര്‍ഭിണിയായ ഭാര്യയെയും രണ്ടു മക്കളെയും കൊന്നതിന് ശിക്ഷ അനുഭവിക്കുന്ന യുവാവിനെ തേടിയെത്തുന്നത് സ്ത്രീകളുടെ പ്രണയലേഖനങ്ങള്‍

“ന്യൂയോര്‍ക്കില്‍ നിന്നും ആശംസകള്‍ ക്രിസ്”  ബ്രൂക്ക്‌ലിന്‍കാരിയായ യുവതി ക്രിസ്റ്റഫര്‍ വാട്ട്‌സ് എന്ന യുവാവിന് അയച്ച സന്ദേശം ആണിത്. ക്രിസ്റ്റഫര്‍ വാട്ട്‌സ് ഇപ്പോള്‍ യലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

ഗര്‍ഭിണിയായ ഭാര്യയെയും തന്റെ രണ്ടു മക്കളെയും കൊന്നതിന്റെ പേരില്‍ ആണ് അദ്ദേഹം തടവുശിക്ഷ അനുഭവിക്കുന്നത്. കൊന്നതിന് ശേഷം അവരുടെ ശവശരീരങ്ങള്‍ അടുത്തുള്ള ഓയില്‍ വര്‍ക്ക് സൈറ്റില്‍ കുഴിച്ചുമൂടുകയും ചെയ്തു.

പക്ഷേ ഇപ്പോള്‍ അയാളെ തേടിയെത്തുന്നത് സ്ത്രീകളുടെ പ്രണയലേഖനങ്ങള്‍ ആണ്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ടിടിയാന എന്ന 29 കാരിയുടെ കത്തുകള്‍. അതിനൊപ്പം തന്നെ അവളുടെ ഒരു ബിക്കിനി ചിത്രവും വാട്ട്‌സിന് വേണ്ടി അയച്ചുകൊടുത്തു.

ആറുമാസമായ ജയിലില്‍ കഴിയുന്ന വാട്ട്‌സിനെ തേടിയെത്തിയത് നിരവധി കത്തുകള്‍ ആണ്. അതില്‍ പ്രായം ചെന്ന ഒരു മുത്തശ്ശിയും ഉണ്ട് എന്നതാണ് പ്രത്യേകത.

ഇങ്ങനെ ക്രൂരമായ കൃത്യം ചെയ്ത് ഒരു മനുഷ്യനോട് സ്ത്രീകള്‍ക്ക് എങ്ങനെ പ്രണയം തോന്നുന്നു എന്നാണ് ഇപ്പോള്‍ എല്ലാവരും അത്ഭുതപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News