അധികാരം നിലനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍ കാലിടറി ബിജെപി; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

ദില്ലി: ഝാര്‍ഖണ്ഡില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം.

കൊലെബിര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ വിക്സല്‍ കൊംഗഡി 9658 വോട്ടുകള്‍ക്ക്, ബിജെപിയുടെ ബസന്ത് സോറംഗിനെ പരാജയപ്പെടുത്തി.

ഝാര്‍ഖണ്ഡ് പാര്‍ട്ടി എംഎല്‍എ എനോസ് ഏക്ക അധ്യാപക കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനാലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. അഞ്ചു സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ മത്സരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News