നാസയുടെ ഇയര്‍ കലണ്ടറില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള പന്ത്രണ്ടുകാരന്‍ വരച്ച ചിത്രവും

മധുര: തമിഴ്‌നാട്ടിലെ ഡിന്‍ഡിഗല്‍ നിന്നുമുള്ള ഒരു 12 വയസുകാരന്‍ ഇന്ത്യയുടെ അഭിമാനം ആയി മാറിയിരിക്കുകയാണ്.

എങ്ങനെയെന്നല്ലെ, ആ കുട്ടി വരച്ച ഒരു പെയ്ന്റിംഗ് നാസ അതിന്റെ 2019 ഇയര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കോടിക്കണക്കിന് കുട്ടികള്‍ അയച്ച ചിത്രങ്ങളില്‍ നിന്നുമാണ് തേന്‍മുകിലന്‍ എന്ന കുട്ടിയുടെ ചിത്രം അവര്‍ തെരഞ്ഞെടുത്തത്.

ബഹിരാകാശ സഞ്ചാരികളോട് ശുന്യാകാശത്ത് പച്ചക്കറികള്‍ നടാനും അതവര്‍ക്ക് പോഷകാഹാരം ആയി ഉപയോഗിക്കാമെന്നും പെയിന്റിംഗില്‍ പറയുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്ററിന്റെയും സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയുടെയും മകനാണ് തേന്‍മുകിലന്‍.

നാസ കലണ്ടര്‍ ഡിസംബര്‍ 19 ന് പുറത്തുവിട്ടിരുന്നു. അവര്‍ ലോകത്തമ്പാടും നിന്ന് ശേഖരിച്ച 12 പെയിന്റിംഗുകള്‍ വര്‍ഷത്തിലെ 12 മാസങ്ങളായി കണക്കാക്കപ്പെടുന്നു. അതില്‍ തേന്‍മുകിലന്റെ ചിത്രം നവംമ്പര്‍ മാസത്തെ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News