56 അടി നെഞ്ച് ബിഹാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ മടങ്ങിയെന്ന് പരിഹാസവുമായി ആര്‍ജെഡി നേതാവ്‌

പാറ്റ്‌ന:  ബിഹാറില്‍ നടന്ന ലോകസഭാ സീറ്റ് വിഭജനത്തിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് ആര്‍ജെഡി നേതാവും എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വയും രംഗത്ത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ സീറ്റില്‍ ബിജെപി മത്സരിക്കുന്നത് ആത്മവിശ്വാസക്കുറവ് ആണെന്നും അവര്‍ പരിഹസിച്ചു.

56 അടി നെഞ്ചുള്ളയാള്‍ ബിഹാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടുമടക്കിയെന്നും അതുകൊണ്ടാണ് തുല്യ സീറ്റുകള്‍ എന്നതിലേക്ക് ബിജെപി എത്തിയതെന്നും കുശ്വ പറയുന്നു.

ബിജെപിയും ജെഡിയുവും 17 സീറ്റുകളില്‍ മത്സരിക്കാന്‍ ആണ് തീരുമാനമായത്. പസ്വാന് രാജ്യസഭാ സീറ്റ് നല്‍കാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here