ആകെയുള്ളത് 5 സെന്റ് ഭൂമി മുട്ടോളം വെള്ളത്താല്‍ മൂടിയ മണ്‍ട്രോതുരുത്തില്‍ സംസ്‌കാരം അസാധ്യം

മണ്‍ട്രോതുരുത്തില്‍ വെള്ളപൊക്കമെന്ന പ്രതിഭാസം ശക്തിപ്രാപിച്ചതോടെ കഴിഞ്ഞദിവസം മരിച്ച ആളുടെ മൃതദേഹം കൊല്ലത്ത് സംസ്‌കരിക്കേണ്ടി വന്നു.

മണ്‍ട്രോതുരുത്ത് സ്വദേശി രാജന്റെ മൃതദേഹമാണ് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.

ആഗോളതാപനവും പ്രളയവും ബാക്കി വെച്ച മണ്‍ട്രോതുരുത്ത് മൃതദേഹം പോലും ഏറ്റുവാങ്ങുന്നില്ല.

ആറടിമണ്ണു മതി പക്ഷെ ജനിച്ച മണ്ണില്‍ അന്ത്യവിശ്രമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല, ആദുര്യോഗമാണ് മണ്‍ട്രോതുരുത്ത് സ്വദേശി രാജന് വന്നു ഭവിച്ചത്.

ആകെയുള്ളത് 5 സെന്റ് ഭൂമി പക്ഷെ മുട്ടോളം വെള്ളത്താല്‍ മൂടിയ ഭൂമിയില്‍ സംസ്‌കാരം അസാധ്യമായതിനാലാണ് പഞ്ചായത്തിന്റെ സഹായത്തോടെ കൊല്ലം പോളയത്തോട് പൊതുസ്മശാനത്തില്‍ രാജനെ സംസ്‌കരിച്ചത്.

മണ്‍ട്രോതുരുത്തില്‍ ഇതാദ്യ സംഭവമല്ല, പക്ഷെ തുടര്‍കഥയാവുന്നു എന്നത് പ്രളയാനന്തരം സംഭവിച്ച മാറ്റം ആശങ്കക്കിടയാക്കുന്നു

ആഗോളതാപനത്തിന്റെ ഇരയായി മാറിയ മണ്‍ട്രോതുരുത്തിന്റെ കണ്ണീര്‍ കഥ ലോകത്തെ ആദ്യം അറിയിക്കുന്നത് പീപ്പിള്‍ ടിവിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here