നീണ്ട ഇടവേളക്കു ശേഷം ഫാസിലും ഫഹദ് ഫാസിലും ഒന്നിക്കുന്നു

ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വീണ്ടും നായകനാകുന്നു. ഈ ചിത്രത്തിന്റെ സംവിധാനം ദിലീഷ് പോത്തനാണ്.

നീണ്ട ഇടവേളക്ക് ശേഷമാണ് മകന്‍ വാപ്പയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തികരിച്ചു വരുന്നതായ് ഫാസില്‍ പീപ്പിള്‍ റ്റി വിയോട് പറഞ്ഞു.

2002 ഏപ്രില്‍ 12നാണ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ എന്ന സിനിമ നടന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്.

പിന്നിട് നിരവധി ചിത്രങ്ങളിലൂടെ ഫഹദ് തന്റെ കഴിവ് തെളിയിച്ചു.

ഫാസില്‍ എന്ന മഹാപ്രതിഭയുടെ കണ്ടെത്തല്‍ ശരിവെയ്ക്കുന്നതായിരുന്നു പിന്നീട് ഫഹദിന്റെ ഓരോ ചിത്രങ്ങളിലെയും പ്രകടനങ്ങള്‍.

നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഒരു ചിത്രം നിര്‍മ്മിക്കാന്‍ ‘ ഫാസില്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. നിലവിന്‍ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ് ഫാസില്‍. കുഞ്ഞാലി മരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും. പ്രഥ്വിരാജിന്റെ സിനിമയിലുമാണ് ഇപ്പോള്‍ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഈ ഡിസംബര്‍ 25നാണ് ഫാസിലിന്റെ മികച്ച ചിത്രങ്ങളിലൊന്നായ മണിചിത്രത്താഴിന്റെ 25 മത് വാര്‍ഷികം എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here