വനിതാ മതിലിന്റെ പ്രചരണത്തില്‍ ആവേശമായി ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം

മുലക്കരം ചോദിച്ച മേലാന്മാര്‍ക്ക് മാറിടം മുറിച്ചു നല്‍കിയ നങ്ങേലി കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.

കേരളം വനിതാ മതിലിലൂടെ വീണ്ടും ചരിത്രം രചിക്കുമ്പോള്‍ നങ്ങേലിയുടെ ഓര്‍മ്മ ആവേശമാവുകയാണ്.

സ്ത്രീകളുടെ സ്വാഭിമാനം ചോദ്യം ചെയ്ത മേലാളന്മാര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാതെ ജീവന്‍ ബലിയര്‍പ്പിച്ച നങ്ങേലിയുടെ പോരാട്ട വീര്യം യുവ തലമുറയെ ഓര്‍മിപ്പിക്കുകയാണ് ശില്പി ഉണ്ണി കാനായി.

കേരളത്തെ വീണ്ടും കെട്ട കാലത്തേക്ക് നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി വലതു കയ്യില്‍ അരിവാളും ഇടതു കയ്യില്‍ ചോര കിനിയുന്ന മുറിച്ചെടുത്ത മാറിടവുമായി നങ്ങേലി ശില്‍പ്പം തലയുയര്‍ത്തി നില്‍ക്കുന്നു.

സ്ത്രീകള്‍ക്ക് മുലക്കരം ചുമത്തിയ കാട്ടാള നീതിക്കെതിരെ മാറിടം മുറിച്ചു നല്‍കിയ ചേര്‍ത്തലക്കാരി നങ്ങേലി സ്ത്രീ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. വിവര്‍ഗീയവാദികള്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ ശ്രമിക്കുമ്പോള്‍ കലാകാരന്മാര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് നങ്ങേലി ശില്‍പ്പം ഒരുക്കിയ ശില്പി ഉണ്ണി കാനായി പറഞ്ഞു.

വനിതാ മതിലിലൂടെ കേരളം പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ നങ്ങേലിയുടെ ഓര്‍മ പ്രചോദനമാകുമെന്നും ഉണ്ണി കാനായി പറഞ്ഞു.

ദളിത് പൂജാരിയുടെ ശിപ്പം ഉള്‍പ്പെടെ പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ശില്‍പ്പങ്ങള്‍ ഉണ്ണി കാനായിയില്‍ നിന്നും പിറവി കൊണ്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ യുവ ശില്പിയാണ് ഉണ്ണി കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News