തീവ്ര വലതുപക്ഷവും സാങ്കേതിക വിദ്യയും സംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നതായി എഴുത്തുകാരന്‍ എം മുകുന്ദന്‍

സാങ്കേതിക വിദ്യയും തീവ്ര വലതുപക്ഷവും സംസ്‌ക്കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി എഴുത്തുകാരന്‍ എം മുകുന്ദന്‍.

എഴുത്തുകാരുടെ പ്രാധാന്യം തീവ്ര വലതുപക്ഷം തിരിച്ചറിഞ്ഞതായും എം മുകുന്ദന്‍ പറഞ്ഞു. കെ എസ് ടി എ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തില്‍ സാംസ്‌കാരിക സമ്മേളനം എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

എഴുത്തും സംസ്‌ക്കാരവും എന്ന വിഷയത്തിലാണ് രണ്ടാം ദിവസം സാംസ്‌ക്കാരിക സമ്മേളനം നടന്നത്.

വിദ്യാഭ്യാസത്തിലൂടെയാണ് സംസ്‌ക്കാരം രൂപപ്പെടുന്നതെന്നും ആധുനിക കേരള സൃഷ്ടിയില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും ഉദ്ഘാടകന്‍ എം മുകുന്ദര്‍ പറഞ്ഞു.

സംസ്‌ക്കാരം വലിയ ഭീഷണി നേരിടുന്നത്, സങ്കേതിക വിദ്യയില്‍ നിന്നും തീവ്ര വലത് പക്ഷത്ത് നിന്നുമാണ്. ഇതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും എം മുകുന്ദന്‍ ഓര്‍മ്മിപ്പിച്ചു.

കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജ മുംതാസ് അധ്യക്ഷ വഹിച്ച സാംസ്‌ക്കാരിക സായാഹ്നത്തില്‍ വി. ആര്‍ സുധീഷ്, ജാനമ്മ കുഞ്ഞുണ്ണി, കെ എസ് ടി എ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണ്‍, പ്രസിഡന്റ് കെ ജെ ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസവും മാതൃഭാഷയും, കേരളീയ നവോത്ഥാനവും വിദ്യാഭ്യാസവും, ലിംഗനീതിയും വിദ്യാഭ്യാസവും, അധ്യാപനത്തിന്റെ രാഷ്ടീയം എന്നീ വിഷയത്തില്‍ വിദഗ്ദര്‍ പങ്കെടുത്ത ചര്‍ച്ചയും രണ്ടാം ദിനം നടന്നു. കെ എസ് ടി എ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ മഹോത്സവം തിങ്കളാഴ്ച വൈകീട്ട് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News