ഇടതാണ് ശരി; വയനാട്ടില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച 10 കുടുംബങ്ങള്‍ സിപിഐഎമ്മിലേക്ക്

ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്നും രാജിവച്ച് സിപിഐഎമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഉജ്വല സ്വീകരണം.

വര്‍ഷങ്ങളായി ബിജെപിയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച 10 കുടുംബങ്ങളിലെ 20 പേരാണ് ഇരു പാര്‍ട്ടികളിലുംനിന്നും രാജിവച്ച് സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

യുവമോര്‍ച്ച ബത്തേരി മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന പി കെ സുജേഷിന്റെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. രാജിവച്ചവര്‍ക്ക് സ്വീകരണമൊരുക്കി തൊടുവട്ടിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ജില്ലാ സെക്രട്ടറിയറ്റംഗം എഎന്‍ പ്രഭാകരന്‍ ഉദ്ഘാടം ചെയ്തു. ടികെ രമേശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വിവി ബേബി ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം സികെ സഹദേവന്‍, ഏരിയാ സെക്രട്ടറി ബേബി വര്‍ഗീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പികെ രാമചന്ദ്രന്‍, ടികെ ശ്രീജന്‍, ബാബു അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

ലോക്കല്‍ സെക്രട്ടറി കെകെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സ്വീകരണ യോഗത്തിന്റെ ഭാഗമായി നടത്തിയ നവോത്ഥാന സദസില്‍ പ്രൊഫ. സിഎസ് ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News