ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികള്‍ എത്തി; നീലിമല പിന്നിട്ടു; സുരക്ഷയൊരുക്കി പൊലീസ് #WatchLive

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ടു യുവതികള്‍ നീലിമല പിന്നിട്ടു. കനകദുര്‍ഗ്ഗ, ബിന്ദു എന്നീ യുവതികളാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.

പുലര്‍ച്ചെ 3.30നാണ് ഇവര്‍ മല കയറാന്‍ തുടങ്ങിയത്. പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മല കയറുന്നത്.

ഇവര്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതികള്‍ ആയതിനാല്‍ സംരക്ഷണം നല്‍കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആണ് ബിന്ദു. സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജറാണ് കനകദുര്‍ഗ്ഗ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News