റഫേല്‍ ഇടപാട്; മോദി സര്‍ക്കാരിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് യെച്ചൂരി

ദില്ലി: റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഈ രീതിയിലുള്ള ഒരു അഴിമതി തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും അതുകൊണ്ട് ഹര്‍ജി പരിഗണിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് യെച്ചൂരി പറഞ്ഞു.

ബിഹാറിലെ സമസ്തിപുരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് തങ്ങളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നതിന്റെ കാരണവുമിതാണ്.

മോദി സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ ഈ ആവശ്യം അംഗീകരിക്കുന്നതിന് ഭയപ്പെടേണ്ട കാര്യമില്ല. കാറ്റ് മാറിവീശുന്നത് എന്‍ഡിഎ ഘടകകക്ഷികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

ഒന്നിനു പിറകെ ഒന്നായി പാര്‍ടികള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചു വരികയാണ്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരമാണുള്ളത്.

സംവിധാനങ്ങളും നയങ്ങളും അട്ടിമറിച്ച ഭരണം കടുത്ത തൊഴിലില്ലായ്മയിലേക്കാണ് നയിച്ചത്. അതേസമയം, ചില സമ്പന്നര്‍ക്ക് പൊതുമേഖല ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് രാജ്യംവിടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News