യുവതികളുമായി പൊലീസ് മുന്നോട്ട്; മരക്കൂട്ടം പിന്നിട്ടു: പൊലീസിന് നേരെ സംഘപരിവാറിന്റെ കയ്യേറ്റശ്രമം; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സേന എത്തും #WatchLive

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ തടഞ്ഞ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ നീക്കം ചെയ്ത് പൊലീസ്. ഇവരെ നീക്കം ചെയ്ത ശേഷം യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് നീങ്ങുകയാണ്.

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് സന്നിധാനത്തേക്ക് പോകുന്നത്.

ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് യുവതികള്‍. തങ്ങള്‍ യാതൊരു കാരണവശാലും തിരികെപോകില്ലെന്നും പ്രതിഷേധമുണ്ടായാലും മല കയറുമെന്നും ശാസ്താവിനെ കാണുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധം നടത്തുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും തങ്ങള്‍ നിയമം പാലിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പാച്ചിമേടില്‍ വച്ചാണ് യുവതികളെ തടഞ്ഞത്. ഇതിനിടെ പൊലീസിനെ കയ്യേറ്റം ചെയ്യാനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തി.

പുലര്‍ച്ചെ 3.30നാണ് യുവതികള്‍ മല കയറാന്‍ തുടങ്ങിയത്. പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മല കയറുന്നത്. എന്നാല്‍, യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ യുവതികള്‍ ആയതിനാല്‍ സംരക്ഷണം നല്‍കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News