‘രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവരാണോ നിങ്ങള്‍ക്ക് ഭക്തര്‍’

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവിഷയത്തില്‍ കേരള സര്‍ക്കാരിലും പൊലീസിലും വിശ്വാസമുണ്ടെന്ന് ദര്‍ശനത്തിനെത്തിയ യുവതി ബിന്ദു.

”മാധ്യമ പബ്ലിസിറ്റിക്കാണ് ഞങ്ങള്‍ വന്നതെന്ന് പറയുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. തന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നവര്‍ ഭക്തരും അല്ലാത്തവര്‍ ഭക്തരല്ലെന്നുമാണ് പറയുന്നത്. ശാസ്താവിനെ ദര്‍ശിക്കാനാണ് ഞങ്ങള്‍ വന്നത്.

ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച് വന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ ആരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെന്ന് അറിയില്ല. രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവര്‍ മാത്രമാണോ നിങ്ങള്‍ക്ക് ഭക്തര്‍”.-ബിന്ദു ചോദിക്കുന്നു

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ പറഞ്ഞു.

പ്രതിഷേധം നടത്തുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും തങ്ങള്‍ നിയമം പാലിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News