ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ തിരിച്ചിറങ്ങി; നടപടി പൊലീസിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്; യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ട: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയിലെത്തിയ യുവതികള്‍ തിരിച്ചിറങ്ങി.

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് തിരിച്ചിറങ്ങിയത്. സ്വാമി അയ്യപ്പന്‍ റോഡിലൂടെ പമ്പയിലേക്കാണ് യുവതികളെ എത്തിച്ചത്. ഇതിനിടയില്‍ പൊലീസിനെതിരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുപ്പിയേറ് നടത്തി.

മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമെന്ന പൊലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇരുവരും തിരിച്ചിറങ്ങിയത്. തിരികെയിറങ്ങുന്നതിനിടെ കനക ദുര്‍ഗയ്ക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് കനക ദുര്‍ഗയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കി.

പുലര്‍ച്ചെ 3.30നാണ് ഇരുവരും മലകയറാന്‍ തുടങ്ങിയത്. പൊലീസ് സംരക്ഷണം യുവതികള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രതിഷേധം ഉയരുമെന്ന പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.

അപ്പാച്ചിമേട്ടില്‍ സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ യുവതികളെ തടഞ്ഞെങ്കിലും പൊലീസ് ഇവരെ നീക്കി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മരക്കൂട്ടം പിന്നിട്ടു മുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡിലും സംഘപരിവാര്‍ തടഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News