ലോക കേരള സഭയുടെ റീജിയണല്‍ സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

ലോക കേരള സഭയുടെ റീജിയണല്‍ സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ വരദരാജനും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദും ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 15,16 തീയതികളില്‍ ദുബായില്‍ വെച്ചാണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി രൂപം കൊണ്ട ലോക കേരള സഭയുടെ ഗള്‍ഫിലെ ആദ്യത്തെ സമ്മേളനമാണ് ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുക.

ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ലോക കേരള സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ ശുപാര്‍ശകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 24 ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.

ഇത് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക നടപ്പാക്കിയ പദ്ധതികള്‍ക്ക് വലിയ അംഗീകാരമാണ് ലഭിച്ചതെന്നു നോര്‍ക്ക സി ഇ ഓ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

പ്രവാസി ക്ഷേമ നിധി ബോര്‍ഡ് അംഗവും ലോക കേരള സഭാംഗവുമായ കെ കൊച്ചു കൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News