സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

ദില്ലി: സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു. 72 വയസായിരുന്നു.

തിങ്കളാഴ്ച അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ ആശുപത്രിയില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു അദ്ദേഹം.

നിരുപം സെന്നിന്റെ ആരോഗ്യം മോശമായതറിഞ്ഞ് കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here