ഡിസിസി ഓഫീസ് നിര്‍മാണത്തിന് സതീശന്‍ പാച്ചേനി വീട് വിറ്റെന്ന പ്രചാരണം; കോണ്‍ഗ്രസില്‍ വന്‍പൊട്ടിത്തെറി; പിരിച്ച കോടിക്കണക്കിന് രൂപ എവിടെ പോയിയെന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരമില്ല

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് ഡിസിസി പ്രസിഡന്റ് സ്വന്തം വീട് വിറ്റതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം.

ഡിസിസി വൈസ് പ്രസിഡണ്ട് രാജി വച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിക്കെതിരെ രംഗത്തെത്തി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സ്വന്തം വീട് വിറ്റു എന്ന ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ പ്രചാരണമാണ് ജില്ലാ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് വഴി തുറന്നത്.

ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് നടത്തിയ പ്രചാരണം പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

സതീശന്‍ പാച്ചേനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍ രാജി വച്ചതിന് പിന്നാലെ രൂക്ഷമായ ആഭ്യന്തര പ്രേശ്‌നങ്ങളാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.

കെപിസിസി സെക്രട്ടറി വിഎ നാരായണന്‍ കെട്ടിട നിര്‍മാണ കമ്മിറ്റിയില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചു. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സതീശന്‍ പാച്ചേനി നടത്തിയ നാടകം അതിരു കടന്നു എന്നാണ് ആരോപണം.

അതെ സമയം, ഡിസിസി ഓഫീസ് നിര്‍മാണത്തിന് എന്ന പേരില്‍ പിരിച്ച കോടിക്കണക്കിന് രൂപ എവിടെ പോയി എന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരമില്ല. കെ സുധാകരന്റെയും മുന്‍ ഡിസിസി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയാണ് പിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here