കാള്‍ മാര്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പരമ്പര; ദി ലീഡറിന്റെ സഹനിര്‍മാതാക്കള്‍ ചൈനീസ് സര്‍ക്കാര്‍

ബീജിങ്:  കാള്‍ മാര്‍ക്സിന്റെ ജീവിതം ആധാരമാക്കി കാര്‍ട്ടൂണ്‍ പുറത്തിറങ്ങുന്നു. ‘ദി ലീഡര്‍’ എന്ന പേരിലുള്ള കാര്‍ട്ടൂണ്‍ സീരീസ് പ്രദര്‍ശനത്തിനെത്തുന്നത് ചൈനീസ് വീഡിയോ സ്ട്രീമിങ് വെബ്സൈറ്റായ bilibili.comലാണ്.

ചൈനീസ് ഭാഷയിലുള്ള കാര്‍ട്ടൂണിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാള്‍ മാര്‍ക്സിന്റെ 200ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് കാര്‍ട്ടൂണ്‍ പുറത്തിറക്കുന്നത്. മാര്‍ക്സിന്റെ യൗവനവും ഫ്രെഡറിക് ഏംഗല്‍സുമായുള്ള സൗഹൃദവും ജെന്നിയുമായുള്ള പ്രണയവുമെല്ലാം കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു.

മൂലധനത്തിന്റെ രചനയും മാര്‍ക്സ് തന്റെ ആശയങ്ങളിലേക്കെത്തിച്ചേര്‍ന്ന പശ്ചാത്തലവുമെല്ലാം കാര്‍ട്ടൂണ്‍ രൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്ന് നിര്‍മാതാക്കളായ ബിലിബിലി വെബ്‌സൈറ്റ് അറിയിച്ചു.

ചൈനീസ് സര്‍ക്കാര്‍ സഹനിര്‍മാതാക്കളായ കാര്‍ട്ടൂണ്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈനയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലിയുടെ സഹകരണത്തോടെയാണ് തയ്യാറാക്കുന്നത്.

‘അനിമെ’ എന്നറിയപ്പെടുന്ന ഏഷ്യന്‍ അനിമേഷന്‍ ശൈലിയിലാണ് കാര്‍ട്ടൂണിന്റെ ചിത്രീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News