മനിതി സംഘം യാത്ര ചെയ്ത ട്രെയിന്‍ തടയാന്‍ ബിജെപിയുടെ ശ്രമം

തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.

കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘത്തിനൊപ്പം ചേരാനെത്തിയവരായിരുന്നു ഇവര്‍.

ശബരിമലയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഇവർ ഇന്ന് ചെന്നൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. സ്റ്റേഷന്‍ മാസ്റ്ററിന്റെ ഓഫീസിന് മുന്നില്‍ ഇരുന്നാണ് നൂറോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്‌.

സുരക്ഷ മുന്‍നിര്‍ത്തി ഭിന്നശേഷിക്കാര്‍ക്കുള്ള ബോഗിയിലാണ് ഇവരെ കയറ്റിയത്. അതിനെ ചോദ്യം ചെയ്തും അവരെ ഇറക്കി വിടണമെന്നും ബി ജെ പി പ്രവർത്തകർ ആവശ്യപ്പെട്ടു.

പൊലീസ് സുരക്ഷയിലാണ് ഇവർ ചെന്നൈയ്ക്ക് പുറപ്പെട്ടത്. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ മനീതി സംഘം യാത്ര ചെയ്ത ട്രെയിനിന് നേരെ മുട്ടഏറ് നടത്തുകയും ട്രെയിൻ കടന്നു പോയശേഷം വെള്ളം തളിച്ച് ശുദ്ധി കർമ്മം നടത്തുകയും ചെയ്തു. പ്രവര്‍ത്തകര്‍ ട്രെയിനിന് മുന്നില്‍ കയറി നില്‍ക്കാനും ശ്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News