പോപ് സംഗീതത്തിനിടെ ഇരച്ചെത്തിയ തിരമാലകള്‍; സെവന്റീന്‍ ബാന്‍ഡിനെ തിര വിഴുങ്ങി; നടുക്കുന്ന വീഡിയോ

ഇന്തോനേഷ്യയിലെ ബാന്റണ്‍ പ്രവിശ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ടാന്‍ജംഗ് ലെസംഗില്‍ മ്യൂസിക് ഷോ നടക്കുമ്പോള്‍ സുനാമി തിരകള്‍ ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രമുഖ പോപ് ബാന്‍ഡായ ‘സെവന്റീന്‍’ സംഗീത പരിപാടിക്കിടെയാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്.

സുനാമി തിരകളില്‍ സ്റ്റേജ് തകര്‍ന്നതിനൊപ്പം ബാസ് കലാകാരന്‍ ബാനിയും ബാന്‍ഡ് മാനേജരും കൊല്ലപ്പെട്ടതായി ലീഡ് സിംഗര്‍ റൈഫ്യന്‍ ഫജര്‍സ്യാഹ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. സംഗീത സംഘത്തിലെ ആന്‍ഡി, ഹെര്‍മന്‍, യുജാങ്ങ് എന്നിവരെയും ഫജര്‍സ്യാഹിന്റെ ഭാര്യയെയും തിരയില്‍ കാണാതായി. മറ്റുള്ളവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

സ്റ്റേറ്റ് ഇലക്ട്രിസിറ്റി കമ്പനിയായ പെരുസഹാന്‍ ലിസ്ത്രിക് നെഗേര(പിഎല്‍എന്‍) ജീവനക്കാരും അവരുടെ കുടുംബാഗങ്ങളുമാണ് സംഗീത ഷോയില്‍ പങ്കെടുത്തിരുന്നത്. അപകടത്തില്‍പ്പെട്ടവരേറെയും സംഗീത പരിപാടിക്കെത്തിയവരാണ്.

സുണ്‍ഡെ കടലിടുക്കില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സമുനാമിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറിലേറെയായി. അനക് ക്രാക്കട്ടോവ എന്ന അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചതിനെ തടുര്‍ന്നായിരുന്നു 20 മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ദ്വീപ് കടലിലേക്ക് ഇടിഞ്ഞുതാഴ്ന്നപ്പൊഴുണ്ടായ ആഘാതത്തിലാണ് സുനാമി രൂപം കൊണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here