കെ എസ് ആര്‍ ടി സി എം പാനല്‍ഡ് കണ്ടക്ടര്‍മാര്‍ നടത്തിവന്ന ലോങ്ങ് മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു

തിരുവനന്തപുരം:  ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെ എസ് ആര്‍ ടി സി എം പാനല്‍ഡ് കണ്ടക്ടര്‍മാര്‍ നടത്തിവന്ന ലോങ്ങ് മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു.

കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. പി എസ് സിക്കാര്‍ക്ക് ലഭിച്ച നീതി തങ്ങള്‍ക്കും ലഭിക്കണമെന്ന് എം പാനല്‍ഡ് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസിന് അവര്‍ നിവേദനം നല്‍കി.

നാലായിരത്തോളം താത്കാലിക കണ്ടക്ടര്‍മാരെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്.

തങ്ങളെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഈ മാസം 19 ന് ആലപ്പുഴയില്‍ നിന്നാണ് എംപാനല്‍ഡ് ജീവനക്കാരുടെ ലോങ്ങ് മാര്‍ച്ച് ആരംഭിച്ചത്.

അര്‍ഹതപ്പെട്ട നീതി കിട്ടണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജാഥാ ക്യാപ്ടന്‍ ദിനേശ് ബാബു പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളെ തിരിച്ചെടുക്കുമെന്ന വിശ്വാസമാണ് എം പാനല്‍ഡ് ജീവനക്കാരില്‍ ഭൂരുപക്ഷം പേര്‍ക്കുമുള്ളത്.

ലോങ്ങ് മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിച്ചതിന് ശേഷം തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസിന് അവര്‍ നിവേദനം നല്‍കി.

ജനുവരി 7 ന് ഹൈക്കോടതി കേസ് പരിഗണിക്കും. ഭാവി സമരപരിപാടികള്‍ ഇതിനു ശേഷം കൈകൊള്ളാനാണ് എംപാനല്‍ഡ് ജീവനക്കാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News