
വനിതാ മതിലിനെ പിന്തുണയ്ക്കുന്ന സംഘടനകൾ 22 ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി.
സി പി ഐ എമ്മിന്റെ 30 ലക്ഷത്തിനു പുറമേയാണിതെന്നു സംരക്ഷണ സമിതി അറിയിച്ചു. കാസർകോട് ടൗൺ മുതൽ വെള്ളയമ്പലം വരെ 620 കിലോമീറ്റർ ദൂരത്തിലാണ് മതിൽ സൃഷ്ടിക്കുക .
കാസർഗോഡ് മന്ത്രി കെ കെ ശൈലജയും വെള്ളയമ്പലത്ത് മുഖ്യമന്ത്രിയും സംസാരിക്കും. വനിതകൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി വനിതാ മതിൽ മാറുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here