റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കരുതെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ കത്ത് നല്‍കി

കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറാണ് കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

ഫ്‌ളോട്ടിന് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദ സമിതി പോരായ്മ കണ്ടെത്തിയിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നവോത്ഥാന പശ്ചാത്തലമുള്ള കേരളത്തിന്റെ ഫ്ളോട്ടുകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ സമ്മര്‍ദ്ധത്തെത്തുടര്‍ന്നാണ് ഒഴിവാക്കിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും ഉള്‍പ്പെടെയുള്ള നവോത്ഥാന പശ്ചാത്തലമുള്ള ഫ്ളോട്ടുകളാണ് കേരളം റിപബ്ലിക് ദിന പരേഡിനായി തയ്യാറാക്കിയിരുന്നത്.

എന്നാല്‍ കേരളത്തിന്റെ ഫ്ളോട്ടുകള്‍ യാതൊരു ന്യായീകരണവും ഇല്ലാതെ കേന്ദ്ര പ്രതിരോധ മന്ത്രാലയം റിപബ്ലിക് പരേഡില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ്ര്രേകന്ദത്തിന് കേരളം കത്തയച്ചത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറാണ് കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദ സമിതി പോരായ്മ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഫ്ളോട്ടിനെ പരേഡില്‍ ഉള്‍പ്പെടുത്തണമെന്നും.അവസാന ഘട്ടത്തില്‍ ഫ്ളോട്ട് ഒഴിവാക്കാന്‍ തക്ക കാരണങ്ങള്‍ ഇല്ലെന്നും കത്തില്‍ കേരളം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here