ഇസ്ലാമാബാദ്:  പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് വീണ്ടും തടവുശിക്ഷ. ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും ആണ് വിധിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ഷെരീഫും കുടുംബവും അനധികൃതമായി സ്വത്ത് സാമ്പാദിച്ചുവെന്നാണ് ആരോപണം.

പനാമ പേപ്പറുകള്‍ പുറത്തുവിട്ട സ്വത്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അഴിമതിക്കേസുകളില്‍ ഷെരീഫിനെതിരെ അക്കൗണ്ടബിലിറ്റി ചുമത്തിയത്.

മൂന്നു കേസുകള്‍ ഉള്ളതില്‍ ഒന്നില്‍ ഷെരീഫിനെ പതിനൊന്നു വര്‍ഷത്തെ ശിക്ഷക്ക് വിധിച്ചിരുന്നു. ഈ കേസില്‍ മകള്‍ മറിയത്തിന് എട്ടു വര്‍ഷവും ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവു വിധിച്ചിരുന്നു.