വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ് നേതാവിന്റെ ഭീഷണി – VIDEO

കൊച്ചി: വനിതാമതിലില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കു നേരെ ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്.

വനിതാ മതിലില്‍ പങ്കെടുക്കാന്‍ തന്റെ പ്രദേശത്തു നിന്നും പോകുന്ന സ്ത്രീകള്‍ തിരികെ വരുമ്പോള്‍ നാട്ടില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.

കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ അജേഷ് കക്കറയാണ് വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.

തന്റെ പ്രദേശമായ കോതപറമ്പ്, ആല, ആമണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു സ്ത്രീപോലും വനിതാമതിലില്‍ പങ്കെടുക്കില്ല എന്നും അഥവാ പങ്കെടുത്തിട്ട് തിരിച്ചുവന്നാല്‍ ഇവിടെ കാല് കുത്താന്‍ സമ്മതിക്കില്ലെന്നുമാണ് ഭീഷണി.

ഈഴവനാണെന്നും അതിലുപരി ഒരു ഹിന്ദുവാണെന്നും പറയുന്ന അജീഷ് തന്റെ പ്രദേശങ്ങളിലെ എസ്എന്‍ഡിപി ശാഖയിലുള്ള സ്ത്രീകളെയാണ് വെല്ലുവിളിക്കുന്നത്.

വനിതാ മതിലില്‍ പങ്കെടുത്ത് ആരും തന്റെ പ്രദേശത്തേക്ക് വരേണ്ടെ. അങ്ങനെ ആരെങ്കിലും വന്നാല്‍ അവരെ വെച്ചുപൊറുപ്പിക്കില്ല. അവരെ എന്തുവേണെമെങ്കിലും ചെയ്യും. അതിന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും ഇയാള്‍ ഭീഷണി വീഡിയോയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News